ആശങ്ക ഉയരുന്നു; കണ്ണൂര്‍ ജയിലിലെ തടവുകാരില്‍ രോഗവ്യാപനം ശക്തംആശങ്ക ഉയര്‍ത്തി കണ്ണൂര്‍ ജില്ലയിലെ ജയിലുകളില്‍ കൊവിഡ് രോഗികള്‍ കൂടുന്നു. സെന്‍ട്രല്‍ ജയിലിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.154 പേര്‍. തടവുകാര്‍ക്കും, ജീവനക്കാര്‍ക്കുമായി നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധന കളിലാണ് കൂടുതല്‍ രോഗ ബാധിതരെ കണ്ടെത്തിയത്. മറ്റു സെന്‍ട്രല്‍ ജയിലുകളിലും, ജില്ലാ ജയിലുകളിലും, വനിത ജയിലുകളിലും നടത്തിയ പരിശോധന ഫലം പുറത്തുവരുന്നതോടെ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് ജയിലധികൃതര്‍ കരുതുന്നത്.

പരോള്‍ കഴിഞ്ഞ് പുറത്തിറങ്ങിയ രണ്ടു പേരില്‍ നിന്നാണ് രോഗം മറ്റുള്ളവരിലേക്ക് പടര്‍ന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ടു ദിവസം നടത്തിയ പരിശോധനയിലാണ് 154 കേസുകള്‍ കണ്ടെത്തിയത്. ഇന്നലെ മാത്രം 83 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗം ആദ്യം കണ്ടെത്തിയ രണ്ടുപേരെ തളിപ്പറമ്പ് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക