​കൊവിഡ് പ്രതിസന്ധി; സമയക്രമം പാലിച്ച് തീയേറ്ററുകള്‍ തുറക്കണോയെന്ന് ഉടമകള്‍ക്ക് തീരുമാനിക്കാമെന്ന് ഫിയോക്കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തീയേറ്ററുകൾ തുറക്കണോ അടച്ചിടണോ എന്ന് ഉടമകൾക്ക് തീരുമാനിക്കാമെന്ന് സംയുക്ത സംഘടനയായ ഫിയോക്. സമയക്രമം പാലിച്ച് തീയേറ്ററുകള്‍ തുറക്കണോയെന്ന് ഉടമകള്‍ക്ക് തീരുമാനിക്കാം .പുതിയ ക്രമീകരണങ്ങളോടെ തുറക്കുന്നവര്‍ക്ക് അങ്ങനെയാകാം .അല്ലാത്തവര്‍ക്ക് തീയേറ്റര്‍ അടച്ചിടാമെന്നും ഫിയോക് യോഗതീരുമാനം. കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 
ഏറെനാൾ അടച്ചിട്ട ശേഷം തീയേറ്ററുകൾ തുറന്നിട്ട് കുറച്ചുനാളുകളേ ആയിരുന്നുള്ളൂ. മികച്ച ചിത്രങ്ങൾ തീയേറ്ററിലെത്തിയതോടെ നഷ്ടം നികത്താമെന്ന പ്രതീക്ഷയിലായിരുന്നു സിനിമാലോകം. എന്നാൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ചലച്ചിത്ര മേഖലയും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.


അതേസമയം, മരയ്ക്കാർ - അറബിക്കടലിന്‍റെ സിംഹം എന്ന മോഹൻലാൽ - പ്രിയദർശൻ ചിത്രത്തിന്‍റെ റിലീസ് മാറ്റിവച്ചേക്കും. മെയ് 13-നാണ് സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. പുതിയ നിയന്ത്രണങ്ങൾ തുടർന്നാൽ റിലീസ് നീട്ടി വയ്ക്കുമെന്ന് നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂർ.ഫഹദ് ഫാസിൽ ചിത്രം മാലിക്കിന്‍റെ റിലീസും നിയന്ത്രണങ്ങൾ തുടർന്നാൽ മാറ്റുമെന്ന് നിർമ്മാതാവ് ആന്‍റോ ജോസഫ് പറഞ്ഞു. നിലവിൽ മെയ്-13 ന് തന്നെയാണ് മാലിക്കും റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. അന്ന് തന്നെ റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും ആന്‍റോ ജോസഫ് പറയുന്നു. 

ഇതിനിടെ, രജിഷ വിജയൻ കേന്ദ്ര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന റിജി നായര്‍ ചിത്രം ഖോ ഖോയുടെ തിയറ്റർ പ്രദർശനം നിർത്തിവെച്ചു. കൊവിഡ് പ്രോട്ടോകോൾ കണക്കിലെടുത്താണ് തീരുമാനമെന്നും ഒ.ടി.ടി, ടിവി തുടങ്ങിയ സമാന്തര മാധ്യമങ്ങളിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക