വൃദ്ധ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ: മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കം


പാലക്കാട് അകത്തേത്തറയിൽ വൃദ്ധ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. റിട്ടയർഡ് റെയിൽവേ ലോക്കോ പൈലറ്റ് രാജഗോപാൽ, ഭാര്യ ലീലാവതി എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കം ഉണ്ട്. ബുധനാഴ്ച വൈകീട്ടാണ് അകത്തേത്തറ കുന്നുംപാറ, കാളിയൻ പറമ്പത്ത് വീട്ടിൽ രാജഗോപാലിനെയും ഭാര്യ ലീലാവതിയെയും വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രാജഗോപാലിന് 84 വയസും ലീലാവതിക്ക് 78 വയസും പ്രായം ഉണ്ട് .അച്ഛൻ ഫോൺ എടുക്കുന്നില്ലെന്ന് പറഞ്ഞ് രാജഗോപാലിന്റെ മകൻ അയൽവാസിയെ വിളിച്ചതിനെ തുടർന്ന് അന്വേഷിക്കാനായി വീട്ടിലെത്തിയപ്പോഴാണ് രണ്ടു പേരും മരിച്ചതായി അറിയുന്നത് . മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് രാജഗോപാലും, ലീലാവതിയും വീട്ടിൽനിന്ന് പുറത്തിറങ്ങാറില്ല. ഹേമാമ്പിക നഗർ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം പോസ്റ്റ്മോർട്ടത്തിന് ശേഷമെ വ്യക്തമാകൂ.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക