കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ നിയന്ത്രണങ്ങൾ വർദ്ധിപ്പിച്ചു.കോഴിക്കോട് ജില്ലയിൽ കോവിഡ് - 19 ന്റെ വ്യാപനം അതിരൂക്ഷമായി തുടരുന്ന
സാഹചര്യത്തിൽ കോവിഡ് വ്യാപനം തടയുന്നതിനും 2020 ലെ കേരള എപ്പിഡമിക് ഡിസീസ് ഓർ
ഡിനൻസ് സെക്ഷൻ 4 പ്രകാരം പകർച്ചവ്യാധി പടരുന്നത് തടയാനുമായി ജില്ലാ ദുരന്തനിവാരണ
അതോറിറ്റി ചെയർമാൻ & ജില്ലാകളക്ടർ കൂടിയായ എസ്. സാംബശിവറാവു ഐ.എ.എസ്.
2005 ലെ ദുരന്ത നിവാരണ നിയമം സെക്ഷൻ 34(ab) പ്രകാരം താഴെപറയുന്ന ഉത്തരവ്
പുറപ്പെടുവിപ്പിച്ചു.


1. കോഴിക്കോട് ജില്ലയിൽ 18/4/2021 മുതൽ എല്ലാ ഞായറാഴ്ചകളിലും ഇനിയൊരുത്തരവ്
ഉണ്ടാവുന്നത് വരെ താഴെപറയുന്ന നിയന്ത്രണങ്ങൾ വരുത്തികൊണ്ട് ഉത്തരവാകുന്നു.

2. പൊതുജനങ്ങൾ വളരെ അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ പാടുള്ളതല്ല.

3. ഞായറാഴ്ചകളിൽ കൂടിചേരലുകൾ 5 പേരിൽ മാത്രം ചുരുക്കേണ്ടതാണ് .

4.അവശ്യവസ്തുക്കളുടെ സേവനങ്ങളുടെ കടകളും സ്ഥാപനങ്ങളും മാത്രം
വൈകിട്ട്
7.00 മണിവരെ പ്രവർത്തിപ്പാക്കാവുന്നതാണ് .

5.ആരോഗ്യമേഘലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സാധാരണനിലയിൽ
പ്രവർത്തിക്കുന്നതാണ്.

6.മേൽ പറഞ്ഞിരിക്കുന്ന സ്ഥാപനങ്ങളും ഒഴികെയുള്ള എല്ലാവിധ സ്ഥാപനങ്ങളും
പൊതു പ്രദേശങ്ങളും (ബീച്ച് , പാർക്ക് ടൂറിസം പ്രദേശങ്ങൾ ഉൾപ്പെടെ } തുറന്ന്
പ്രവർത്തിക്കാൻ പാടുള്ളതല്ല.

7.പൊതുഗതാഗത സംവിധാനം സാധാരണനിലയിൽ പ്രവർത്തിക്കുന്നതാണ് .

മേൽ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങൾ ലംഘിക്കുകയാണെങ്കിൽ 2005 ലെ ദുരന്തനിവാരണ
നിയമത്തിൻറെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരവും, ഇന്ത്യൻ പീനൽ കോഡിൻറെ 18-ാം
വകുപ്പ് പ്രകാരവും, ഉചിതമായ മറ്റ് ചട്ടങ്ങൾ പ്രകാരവും നിയമനടപടികൾക്ക് വിധേയമാകേണ്ടിവരും.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക