രാജ്യത്ത് ലോക്ക്ഡൗൺ ഇല്ലെന്ന് ആവർത്തിച്ച് അമിത് ഷാ;സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാംദേശിയ ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് കൊവിഡ് രൂക്ഷമാവുകയാണെങ്കിലും ലോക്ക്‌ഡൗൺ പ്രഖ്യാപിക്കേണ്ട അടിയന്തര സാഹചര്യം നിലവിലില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാം. റെംഡെസിവിർ ഇഞ്ചക്ഷന്റെ കയറ്റുമതി കേന്ദ്രം നിരോധിച്ചതായും ഇതിന്റെ ഉദ്പാദനം മൂന്നിരട്ടി വർധിപ്പിച്ചതായും അമിത് ഷാ പറഞ്ഞു. ദേശീയ ലോക്ക്ഡൗൺ ഉണ്ടാവില്ലെന്ന് വ്യവസായ സംഘടനകളെ നേരത്തെ ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചിരുന്നു. പൊതുഗതാഗത സംവിധാനങ്ങൾ നിർത്തില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക