​സൗദിയില്‍ വാഹനാപകടം; പത്തനംതിട്ട സ്വദേശി മരിച്ചു.സൗദിയില്‍ വാഹനം മറിഞ്ഞ്​ പത്തനംതിട്ട സ്വദേശിയായ നഴ്സ് മരിച്ചു. അടൂര്‍ സ്വദേശി ശില്‍പ്പ മേരി ഫിലിപ്പ് (28) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ബുറൈദക്കടുത്ത് അല്‍ ഖസീമില്‍ ബദായ ജനറല്‍ ആശുപത്രിയില്‍ ജോലിചെയ്യുന്ന ഇവര്‍ ദുബൈയിലുള്ള ഭര്‍ത്താവിനോടൊപ്പം അവധിക്കാലം ചെലവഴിക്കാന്‍ പുറപ്പെട്ടതായിരുന്നു.

റിയാദ് വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ അല്‍ ഖലീജിന് സമീപം ഇവര്‍ സഞ്ചരിച്ച വാഹനം കീഴ്മേല്‍ മറിയുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക