​വളാഞ്ചേരി കൊലപാതകം: സുബീറയുടെ ബാഗ്​ കണ്ടെടുത്തു; മൊബൈല്‍ ഫോണ്‍ കുഴല്‍ കിണറിലെറിഞ്ഞു; പ്രതിയുമായി തെളിവെടുപ്പ്​ തുടരുന്നു.വളാഞ്ചേരി കഞ്ഞിപ്പുരയില്‍ സുബീറ ഫര്‍ഹത്തിന്റെ കൊലപാതക കേസില്‍ പ്രതി അന്‍വറുമായുള്ള തെളിവെടുപ്പ്​ തുടരുന്നു. സുബീറ ഫര്‍ഹത്തിന്റെ ബാഗ്​ പൊലീസ്​ കണ്ടെടുത്തു. എന്നാല്‍, സുബീറയില്‍ നിന്ന്​ അന്‍വര്‍ മോഷ്​ടിച്ചെന്ന്​ പറയുന്ന സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുക്കാനായിട്ടില്ല. സുബീറയുടെ മൊബൈല്‍ ഫോണ്‍ കുഴല്‍ കിണറിലെറിഞ്ഞുവെന്നാണ്​ അന്‍വര്‍ പൊലീസിനോട്​ പറഞ്ഞിരിക്കുന്നത്​. 21 കാരിയായ സുബീറയെ പട്ടാപ്പകല്‍ കൊലചെയ്​തത്​ മൂന്നര പവന്‍ സ്വര്‍ണത്തിന്​ വേണ്ടിയെന്ന്​ പ്രതി അന്‍വര്‍ മൊഴി നല്‍കിയിരുന്നു. രാവിലെ ജോലിക്കായി പോകുകയായിരുന്ന സുബീറ ഫര്‍ഹത്തിനെ വീടിന്​ 50 മീറ്റര്‍ അടുത്തുള്ള വിജനമായ വഴിയില്‍ വെച്ച്‌​ ആക്രമിക്കുകയായിരുന്നു. 

സുബീറയെ കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ അഴിച്ചെടുത്ത്​ മൃതദേഹം തൊട്ടടുത്ത പറമ്പില്‍ സൂക്ഷിച്ചുവെന്നാണ്​ അന്‍വര്‍ പൊലീസിനോട്​ പറഞ്ഞത്​.മൃതദേഹം ചാക്കില്‍ ​കെട്ടിയ ശേഷം പ്രതിയുടെ ചുമതലയിലുള്ള സമീപത്തെ പറമ്പിലേക്ക്​ കൊണ്ടുപോയി. ആ പറമ്പിന്റെ കാര്യങ്ങള്‍ നോക്കി നടത്തുന്നയാളായതിനാല്‍ ആര്‍ക്കും സംശയം തോന്നിയില്ല. ശേഷം ഒരു കുഴിയെടുത്ത്​ മൃതദേഹം മൂടി. പിന്നീട്​ കൃഷി ആവശ്യത്തിനെന്ന വ്യാജേന സമീപത്തെ ക്വാറിയിലെ മണ്ണുമാന്തി യന്ത്രം വിളിച്ചു കൊണ്ടു വന്ന്​ അവിടെ മണ്ണിട്ടുമൂടുകയായിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക