​രാജ്യസഭാ തെരഞ്ഞെടുപ്പ്: ജോണ്‍ ബ്രിട്ടാസും, വി ശിവദാസനും പത്രിക സമര്‍പ്പിച്ചു.രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായ ജോണ്‍ ബ്രിട്ടാസും ഡോ.വി ശിവദാസനും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ പതിനൊന്നരയോടെയാണ് നിയമസഭ സെക്രട്ടറിക്ക് ഇരുവരും പത്രിക നൽകിയത്. എല്‍ഡിഎഫ് കണ്‍വീനറും സിപിഎം ആക്ടിങ് സെക്രട്ടറിയുമായ എ വിജയരാഘവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പമെത്തിയാണ് ഇരുവരും പത്രിക സമര്‍പ്പിച്ചത്.

കെ.കെ രാഗേഷ്, വയലാര്‍ രവി, പി.വി അബ്ദുള്‍ വഹാബ് എന്നിവര്‍ വിരമിക്കുന്ന ഒ‍ഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് അംഗങ്ങളെ എല്‍ഡിഎഫിനും ഒരു അംഗത്തെ യുഡിഎഫിനും രാജ്യസഭയിലേക്ക് അയക്കാനുള്ള അംഗബലമാണ് നിലവില്‍ സഭയില്‍ ഉള്ളത് അതിനാല്‍ വോട്ടെടുപ്പ് ഉണ്ടാവില്ല. പി വി അബ്ദുള്‍ വഹാബ് തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക