കഴക്കൂട്ടം മണ്ഡലത്തിലെ സ്‌ട്രോങ് റൂം തുറക്കാനുള്ള നീക്കം യു.ഡി.എഫും ബി.ജെ.പിയും എതിര്‍ത്തതോടെ ഉപേക്ഷിച്ചുസ്‌ട്രോങ്‌റൂം തുറക്കാനുള്ള റിട്ടേണിംഗ് ഓഫീസറുടെ തീരുമാനം ഇന്നു രാവിലെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. തുറക്കാനുള്ള തീരുമാനത്തിന് ഒരു മണിക്കൂര്‍ മുന്‍പ് മാത്രമാണ് ബന്ധപ്പെട്ട പാര്‍ട്ടികള്‍ക്ക് അറിയിപ്പ് ലഭിച്ചത്.


പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ വോട്ടിംഗ മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്‌റൂം തുറക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് നീക്കം. യു.ഡി.എഫും ബി.ജെ.പിയും എതിര്‍ത്തതോടെ റിട്ടേണിംഗ് ഓഫീസര്‍ ശ്രമം ഉപേക്ഷിച്ചു മടങ്ങി. കേടായ വോട്ടിംഗ് മെഷീനുകള്‍ എടുക്കാനാണ് സ്‌ട്രോങ് റൂം തുറക്കാന്‍ ജില്ലാ ഭരണകൂടം എത്തിയത്.

ഉദ്യോഗസ്ഥ-ഭരണപക്ഷ ഗൂഢാലോചനയാണ് സ്‌ട്രോങ് റൂം തുറക്കാനുള്ള ശ്രമത്തിനു പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. യു.ഡി.എഫ്- ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് മാത്രമാണ് എതിര്‍പ്പുള്ളതെന്നും ഭരണപക്ഷ സ്ഥാനാര്‍ത്ഥിക്ക് യാതൊരു എതിര്‍പ്പുമില്ലെന്നും ഇതില്‍ അസ്വഭാവികതയുണ്ടെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എസ്.എസ് ലാല്‍ പറഞ്ഞു.

സ്‌ട്രോങ്‌റൂം തുറക്കാനുള്ള റിട്ടേണിംഗ് ഓഫീസറുടെ തീരുമാനം ഇന്നു രാവിലെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. തുറക്കാനുള്ള തീരുമാനത്തിന് ഒരു മണിക്കൂര്‍ മുന്‍പ് മാത്രമാണ് ബന്ധപ്പെട്ട പാര്‍ട്ടികള്‍ക്ക് അറിയിപ്പ് ലഭിച്ചത്. ഇതോടെ യു.ഡി.എഫും ബി.ജെ.പിയും ശക്തമായ പ്രതിഷേധവുമായി എത്തി.

സാധാരണ സ്‌ട്രോങ് റൂം പൂട്ടി സീല്‍ ചെയ്താല്‍ വോട്ടെണ്ണല്‍ ദിവസം ജനപ്രതിനിധികളുടെ മുന്നില്‍വെച്ച് മാത്രമേ തുറക്കാറുളളു. പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കാനുള്ള ശ്രമമാണ് റിട്ടേണിംഗ് ഓഫീസര്‍ നടത്തിയതെന്നും എസ്.എസ് ലാല്‍ ആരോപിച്ചു. ഉടനെ തിരഞ്ഞെടുപ്പ് വരാനില്ല. പിന്നെ എന്തിനാണ് കേടായ മെഷീന്‍ മാറ്റുന്നതെന്നും ഇക്കാര്യത്തില്‍ അസ്വഭാവികതയുണ്ടെന്നും എസ്.എസ് ലാല്‍ ആരോപിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക