കോവിഡ് കാലത്ത് താങ്ങായി ഒരു ഹോട്ടൽ; കുടിയേറ്റ തൊഴിലാളികൾക്കും ജോലി നഷ്ടപ്പെട്ടവർക്കും സൗജന്യ ഭക്ഷണംമുംബൈ: രാജ്യത്ത് കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളിൽ ഒന്നാണ് മഹാരാഷ്ട്രയിലെ മുംബൈ. പ്രാദേശികമായ ലോക്ക് ഡൗണുകളും കർഫ്യൂകളുമെല്ലാം വീണ്ടും നിലവിൽ വന്നതോടെ കുടിയേറ്റ തൊഴിലാളികൾ ഉൾപ്പടെയുള്ളവർ വീണ്ടും ദുരിതത്തിലാവുകയാണ്. ഇത്തരക്കാർക്ക് സഹായമാവുകയാണ് പടിഞ്ഞാറൻ മുംബൈയിലെ വാന്ദ്രയിൽ സ്ഥിതി ചെയ്യുന്ന എർത്ത് കഫേ എന്ന വെജിറ്റേറിയൻ റസ്റ്റോറന്റ്. ആവശ്യക്കാർക്ക് സൗജന്യമായി ഭക്ഷണം നൽകിയാണ് ദുരിതത്തിലായവർക്ക് ഹോട്ടൽ കൈത്താങ്ങാകുന്നത്.
മേഖലയിലെ കുടിയേറ്റ തൊഴിലാഴികൾ, ജോലി നഷ്ടപ്പെട്ടവർ, കുട്ടികൾ എന്നിവർക്കാണ് ഹോട്ടൽ തീർത്തും സൗജന്യമായി ഭക്ഷണം നൽകുന്നത്. ദിവസേന 150തിൽ അധികം പാർസലുകൾ കടയിൽ നിന്ന് നൽകുന്നതായി ഉടമ വി ഖത്വാനി പറയുന്നു.'കഴിഞ്ഞ ഞായറാഴ്ച മുതലാണ് സൗജന്യമായി ഭക്ഷണം നൽകുന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. വെജിറ്റബിൾ റൈസും പുലാവുമടങ്ങിയ ഭക്ഷണം ആവശ്യക്കാരായ 150 ഓളം പേർക്ക് നൽകി വരുന്നു. സാനിറ്റൈസ് ചെയ്ത് ആരോഗ്യകരമായ ഭക്ഷണമാണ് തയ്യാറാക്കുന്നത്. ജോലി നഷ്ടപ്പെട്ടവർ, കുടിയേറ്റ തൊഴിലാളികൾ, ഇവരുടെ കുട്ടികൾ എന്നിവർക്ക് ഇത് പ്രയോജനപ്പെടുന്നു' - ഹോട്ടൽ ഉടമയായ ഖത്വാനി പറഞ്ഞു.'റമദാൻ തുടങ്ങിയതോടെ ഹോട്ടൽ വൊളണ്ടിയേസ് മഹീം ദർഗക്ക് പുറത്തും ഭക്ഷണം നൽകുന്നുണ്ട്. മഹീം പള്ളിക്ക് സമീപവും ഭക്ഷണം എത്തിച്ചു നൽകാൻ ഇവർ സഹായിക്കുന്നു' - ഉടമ പറഞ്ഞു.

കഴിഞ്ഞദിവസം ഗുജറാത്തിലെ വഡോദരയിലും കോവിഡ് രോഗികൾക്ക് സൗജന്യ ഭക്ഷണം നൽകാനായി ഷുഭായി ശാ എന്നൊരാൾ മുന്നിട്ടിറങ്ങിയതും വാർത്തയായിരുന്നു. കോവിഡ് രോഗിക്കും കുടുംബത്തിനും സൗജന്യമായി ഭക്ഷണം എത്തിച്ച് നൽകുന്നുവെന്നാണ് അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചത്. ക്വാറന്റീനിൽ കഴിയുന്ന ദിവസങ്ങളിൽ മൂന്നു നേരവും ഇദ്ദേഹം വീട്ടിൽ ഭക്ഷണം എത്തിക്കുന്നു. മനുഷിത്വപരമായ നീക്കങ്ങളിലൂടെ മോശം സമയത്തെ ഒന്നിച്ച് അതിജീവിക്കാൻ നാം തയ്യാറെടുക്കണം എന്നും ഷുഭായി ഷാ പറഞ്ഞു.കോവിഡ് കേസുകൾ അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ വാരാന്ത്യ ലോക്ക് ഡൗണും, രാത്രികാല കർഫ്യൂവും സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. ആളുകൾ കൂട്ടം ചേരുന്നതിന് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ നിർദ്ദേശങ്ങൾ പ്രകാരം വ്യക്തമായ കാരണമില്ലാതെ പൊതു ഇടങ്ങളിലേക്ക് ആർക്കും പ്രവേശനമില്ല. അവശ്യ സർവ്വീസുകളല്ലാത്ത പൊതു ഇടങ്ങളിലെ എല്ലാ സേവനങ്ങളും നിർത്തിവച്ചിരിക്കുകയാണ്. സിനിമ, സീരിയൽ, പരസ്യ ചിത്രങ്ങൾ എന്നിവയുടെ ചിത്രീകരണവും നിർത്തിവച്ചിട്ടുണ്ട്. 25 പേർക്ക് മാത്രമാണ് വിവാഹങ്ങളിൽ പങ്കെടുക്കാൻ അനുമതിയുള്ളത്.

62,195 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്രിയൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 36,39,885 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 349 പേരാണ് വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതുവരെ 59,153 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് 6,20.060 ആക്ടീവ് കോവിഡ് കേസുകൾ ഉണ്ടെന്നാണ് കണക്ക്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക