ബിയര്‍ ലോറി മറിഞ്ഞാല്‍ പിന്നെന്തു കൊവിഡ്; കുപ്പി വാരാൻ കൂട്ടം കൂടി നാട്ടുകാർകൊവിഡ് രൂക്ഷമായതോടെ നിയന്ത്രണങ്ങൾ കർശനമാക്കി സർക്കാരുകൾ മുന്നോട്ടു പോകുന്നതിനിടെ ബിയര്‍കുപ്പികള്‍ വാരിക്കൂട്ടുന്ന ജനക്കൂട്ടത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ‌ വൈറലാകുന്നു. കർണാടകയിലെ ചിക്കമംഗളുരുവിൽ ഏപ്രിൽ 20 നാണ് ലോറി അപകടത്തിൽപ്പെട്ടത്. നൻജൻഗുണ്ടിലെ ഒരു ഡിസ്റ്റിലറിയിൽനിന്നു ഷിമോഗയിലേക്കു പോകുന്നതിനിടെയാണ് വാഹനം നിയന്ത്രണം വിട്ട് തലകീഴായ് മറിഞ്ഞത്. ലോറിയുടെ ഡ്രൈവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരാണ് ലോറിയിൽ ബിയർ കുപ്പികളാണെന്ന് അറിഞ്ഞ് കൊവിഡ് മാനദണ്ഡങ്ങൾ പോലും മറികടന്ന് തടിച്ചുകൂടിയത്. മാസ്കു പോലും ധരിക്കാതെ എത്തിയവർ സാമൂഹിക അകലമെല്ലാം മറന്ന് കയ്യിൽ കിട്ടിയ കുപ്പികളെല്ലാം എടുത്ത് അവിടെനിന്നും പോയി. വിവരമറിഞ്ഞ് പൊലീസും എക്സൈസും സ്ഥലത്തെത്തിയെങ്കിലും കുപ്പിയിൽ പകുതിയിലധികം നാട്ടുകാർ കൊണ്ടുപോയതായാണ് വിവരം.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക