​കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്‌ വിവാഹം നടത്തി : വരനെയും പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്‌ വിവാഹം നടത്തിയ വരനെയും പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ജലന്ധറില്‍ ഒരു ക്ഷേത്രത്തില്‍ നടന്ന വിവാഹചടങ്ങില്‍നിന്നാണ് വരനെയും പിതാവിനെയും പിടികൂടിയത്. കൊവിഡ് മാനദണ്ഡങ്ങളും വാരാന്ത്യ കര്‍ഫ്യു നിര്‍ദ്ദേശങ്ങളും ലംഘിച്ചതിന് ഇരുവര്‍ക്കുമെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

നൂറോളം പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയപ്പോള്‍ പലരും ഓടിരക്ഷപ്പെട്ടു. തുടര്‍ന്നാണ് വിവാഹവേദിയില്‍നിന്ന് വരനെയും പിതാവിനെയും കസ്റ്റഡിയിലെടുത്തത്. അതേസമയം, വിവാഹത്തിന് ഇത്രയധികം പേര്‍ വരുമെന്ന് താനറിഞ്ഞില്ലെന്നും എവിടെനിന്നാണ് ഇവരെല്ലാം വന്നതെന്ന് തനിക്കറിയില്ലെന്നുമാണ് വരന്‍ പൊലീസിനോട് പറഞ്ഞത്.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പഞ്ചാബിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. വാരാന്ത്യ കര്‍ഫ്യുവിന് പുറമെ ഏപ്രില്‍ 30 വരെ രാത്രികാല കര്‍ഫ്യുവും സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. വിവാഹചടങ്ങിലടക്കം 20 പേരില്‍ കൂടുതല്‍ ഒത്തുചേരരുതെന്നാണ് നിര്‍ദ്ദേശം.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക