​കൊവിഡ് രോഗം സ്ഥിരീകരിച്ച ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു.കൊവിഡ് രോഗം സ്ഥിരീകരിച്ച ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം റെയില്‍വേ ജീവനക്കാരന്‍ ജീവനൊടുക്കി.പട്നയിലെ പത്രകാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഓം റെസിഡന്‍സി അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന അതുല്‍ലാല്‍ ആണ് ഭാര്യ തൂലികയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.ഭാര്യയുടെ തല അറുത്തുമാറ്റിയ ശേഷം അതുല്‍ലാല്‍ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍നിന്ന് ചാടുകയായിരുന്നുവെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഇയാള്‍ തല്‍ക്ഷണം മരിച്ചു. അതുല്‍ലാല്‍ പട്നയിലെ റെയില്‍വേ ജീവനക്കാരനാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക