കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു.

​ 

കൊവിഡ് ബാധിച്ച് ഖത്തറില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം മഞ്ചേരി ചെങ്ങര സ്വദേശി ഷാജഹാന്‍ അവഞ്ഞിപ്പുറത്ത് ആണ് മരിച്ചത്. കഴിഞ്ഞ അഞ്ച് ആഴ്ച്ചയിലേറെയായി ക്യൂബന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇടയ്ക്ക് ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി നേരീയ ആശ്വാസം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇന്ന് പെട്ടെന്നുണ്ടായ ഹൃദയാഘാതം കാരണം മരണം സംഭവിക്കുകയായിരുന്നു. എട്ട് വര്‍ഷമായി ഖത്തറില്‍ പ്രവാസിയായിരുന്ന ഷാജഹാന്‍ സ്വന്തമായി ഇലക്ട്രിക് വര്‍ക്കുകള്‍ ഏറ്റെടുത്ത് ചെയ്തുവരികയായിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക