​എല്ലാ ജില്ലകളിലും സംസ്ഥാനതലത്തിലും ഓക്സിജൻ വാർറൂമുകൾ; ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി


കൊവിഡ് വ്യാപനത്തെ നേരിടാൻ എറണാകുളം ജില്ലയിൽ ഓക്സിജൻ വാർറൂമുകൾ പ്രവർത്തനം തുടങ്ങിയതായി മുഖ്യമന്ത്രി അറിയിച്ചു. ഓക്സിജൻ ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാൻ കോഴിക്കോട് ജില്ലയിൽ ജാ​ഗ്രതാ സമിതി ഏർപ്പെടുത്തി.സംസ്ഥാന തലത്തിലും ഓക്സിജൻ വാർ റൂമുകൾ ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.എല്ലാ ജില്ലകളിലും സംസ്ഥാനതലത്തിലും ഓക്സിജൻ വാർ റൂം ഉണ്ടാകും. ജില്ലാ തലത്തിൽ പരിഹരിക്കാനാകാത്ത കേസുകൾ സംസ്ഥാന തലത്തിലേക്ക് വിടാം. ഐസിയു, ആവശ്യമായ ബെഡുകൾ,ആംബുലൻസ് തുടങ്ങി എല്ലാ സൗകര്യങ്ങളും മുൻപ് ഉണ്ടായിരുന്നതിനേക്കാൾ വർധിച്ചിട്ടുണ്ട്. ആരോ​ഗ്യ മേഖലയിലെ മനുഷ്യവിഭവവും ശക്തമാക്കുകയാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പരമാവധി പ്രവർത്തനങ്ങളുമായി സർക്കാർ ഈ നാടിന് കാവലൊരുക്കാൻ ശ്രമിക്കുകയാണ്. നമ്മുടെ ആരോ​ഗ്യ സംവിധാനത്തിന്റെ പരിധിക്ക് മുകളിലേക്ക് രോ​ഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുന്നറിയിപ്പുകളും എടുക്കുന്നുണ്ട്. ഭീതി വേണ്ടെന്നും. വിട്ടു വീഴ്ചയില്ലാത്ത ജാ​ഗ്രതയോടെ ജനങ്ങളുടെ പിന്തുണയുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക