​വൈ​ഗ കൊലക്കേസിലെ ചുരുളഴിയുന്നു; രക്തക്കറ വൈ​ഗയുടേത് തന്നെയെന്ന് ഡിഎൻഎ റിപ്പോർട്ട്



വൈ​ഗ കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്. വൈ​ഗയെ കൊലപ്പെടുത്തിയ ഫ്ലാറ്റിൽ കണ്ടെത്തിയ രക്തക്കറ മരിച്ച കുട്ടിയുടേത് തന്നെയെന്ന് റിപ്പോർട്ട്. ഡിഎൻഎ പരിശോധനഫലത്തിലാണ് രക്തക്കറ വൈ​ഗയുടേത് തന്നെയെന്ന് കണ്ടെത്തിയത്. സംഭവത്തിൽ വൈ​ഗയുടെ പിതാവ് സനു മോഹനനെ പൊലീസ് മം​ഗലാപുരത്തുനിന്നും അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. എന്നാൽ സനു പൊലീസിന് നൽകിയ മൊഴിയിൽ വൈരുദ്ധ്യം ഉണ്ടെന്നു അന്വേഷണസംഘം പറഞ്ഞിരുന്നു. രക്തക്കറ കുട്ടിയുടേത് ആണോ എന്ന് അറിഞ്ഞാൽ മാത്രമെ കേസിന് മറ്റ് പുരോ​ഗതി ഉണ്ടാവുകയുള്ളു. ഇപ്പോൾ റിപ്പോർട്ട് കൂടി വന്നതോടെ കേസിന്റെ ചുരുളഴിയുകയാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക