​ഇന്ത്യ നിർമ്മിച്ച ആദ്യ ഹെലികോപ്റ്റർ സേനയുടെ ഭാഗമായിതദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ ഹെലികോപ്റ്റര്‍ എഎല്‍എച്ച്‌ എംകെ III എയര്‍ക്രാഫ്റ്റിന്റെ ആദ്യ യൂണിറ്റാണ് ഐഎന്‍എസ് ഹന്‍സയുടെ ഭാഗമാക്കിയത്. ഗോവയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപദ് നായികാണ് ഹെലികോപ്റ്റര്‍ കമ്മീഷന്‍ ചെയ്തത്.

ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായാണ് ഹെലികോപ്റ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിലവില്‍ 16 ഹെലികോപ്റ്ററുകളുടെ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഘട്ടം ഘട്ടമായാകും ഇനിയുള്ള ഹെലികോപ്റ്ററുകള്‍ നാവിക സേനയ്ക്ക് കൈമാറുക.

എഎല്‍എച്ചിന്റെ വകഭേദമായ എംകെ III തെരച്ചില്‍, രക്ഷാപ്രവര്‍ത്തനം, നിരീക്ഷണം, പ്രത്യേക ദൗത്യങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കാം. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിര്‍മ്മിച്ച ശക്തി എന്‍ജിനോട് കൂടിയാണ് ഹെലികോപ്റ്ററുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ഹെലികോപ്റ്ററുകളുടെ പ്രവര്‍ത്തന ക്ഷമത ഇരട്ടിയാക്കും.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക