​പൊ​ലീ​സു​കാ​ര​ന്റെ പ​ഴ​കി​യ മൃ​ത​ദേ​ഹം വീ​ട്ടി​നു​ള്ളി​ല്‍; ദുരൂഹംതി​രു​വ​ന​ന്ത​പു​ര​ത്ത് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കാ​ഞ്ഞി​രം​കു​ള​ത്തെ കോ​ണ്‍​സ്റ്റ​ബി​ള്‍ ഷി​ബു​വി​ന്റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. മൃതദേഹത്തിന് അഞ്ച് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ശബരിമല ഡ്യുട്ടി കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഇയാൾ അവധിയിലായിരുന്നു. ആറു ദിവസമായി ഷിബുവിനെ പുറത്തു കാണാതായതോടെ അയൽവാസികൾ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ 10 വർഷമായി ഷിബു ഭാര്യയുമായി അകന്നു താമസിക്കുകയായിരുന്നു. ഷിബുവിന്‌ ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നുവെന്ന് സുഹൃത്തുക്കൾ പൊലീസിന് വിവരം നൽകി.നെയ്യാറ്റിൻകര ഡി.വൈ.എസ്.പി അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക