​വീട്ടിനകത്ത് സംസാരശേഷിയില്ലാത്ത യുവതി വെന്തു മരിച്ച സംഭവം: ആത്മഹത്യയെന്ന്​ പ്രാ​ഥ​മി​ക നി​ഗ​മ​നംമു​ത​ല​മ​ട കു​റ്റി​പ്പാ​ട​ത്ത് അ​ഗ്​നി​ക്കി​ര​യാ​യ വീ​ടി​ന​ക​ത്ത് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സു​മ​യു​ടെ മ​ര​ണ​കാ​ര​ണം ആ​ത്മ​ഹ​ത്യ​യാ​കാ​മെ​ന്നാ​ണ് പൊ​ലീ​സിന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത സു​മ എന്ന യുവതിയെയാണ്​ ക​ഴി​ഞ്ഞ​ ദി​വ​സ​ം​ ക​ത്തി​യ​മ​ര്‍​ന്ന വീ​ടി​ന​ക​ത്ത് ​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പോ​സ്​​റ്റ്​​മോ​​ര്‍​ട്ട​വും ശാ​സ്​​ത്രീ​യ പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ടും ല​ഭി​ച്ച ശേ​ഷ​മേ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​കൂ​വെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. മുതലമട കുറ്റിപ്പാടം മണലിയില്‍ കൃഷ്ണന്‍-രുഗ്​മിണി ദമ്പതികളുടെ മകളാണ്​ ഊമയും ബധിരയുമായ സുമ. ഇവരുടെ ഇരട്ടപ്പെണ്‍കുട്ടികളിലൊരാളാണ്​. അടുത്തമാസം വിവാഹം നടക്കാനിരിക്കെയാണ്​ സുമയുടെ മരണം.

 അച്​ഛനുമമ്മയും സഹോദരനും പുറത്തു പോയ സമയത്താണ്​ ദുരന്തം. ഈ സമയം വീട്ടില്‍ സുമ തനിച്ചായിരുന്നു. തീയും പുകയും പടരുന്നതു കണ്ട നാട്ടുകാരാണ്​ ആദ്യം എത്തിയത്. പിന്നീട്​ മടങ്ങിയെത്തിയ കൃഷ്​ണനാണ്​ മകള്‍ വീട്ടിനകത്തുണ്ടെന്ന്​ നാട്ടുകാരെ അറിയിച്ചത്​. അപ്പോഴേ​ക്ക്​ വീട്​ പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു. വീടിന്റെ വാതിലുകള്‍ അകത്തു നിന്ന് അടച്ച നിലയിലായിരുന്നു. ആത്​മഹത്യയാണെന്ന്​ സംശയിക്കാനുള്ള പ്രധാനകാരണം അതാണ്​. തീപിടുത്തത്തില്‍ വയറിങ്ങും ഇലക്​ട്രിക്​ ഉപകരണങ്ങളും അഗ്​നിക്കിരയായിട്ടുണ്ടെങ്കിലും ഷോര്‍ട് സര്‍ക്യൂട്ട് അല്ലെന്നാണ്​ കെ.എസ്.ഇ.ബി അധികൃതരുടെ റിപ്പോര്‍ട്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക