കൊവിഡ് വ്യാപനം; പി എസ് സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റികൊവിഡ് വ്യാപനം; പി എസ് സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി
സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ പി എസ് സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി. നാളെ മുതൽ ഈ മാസം 30 വരെ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. പുതിയ തിയതി പിന്നീട് അറിയിക്കുമെന്നാണ് റിപ്പോർട്ട്. കൊവിഡ് കണക്കുകൾ ആശങ്ക പരത്തുന്നതിനിടെ പരീക്ഷ നടത്തിപ്പുമായി പി.എസ്.സി മുന്നോട്ടുപോകുന്നതിനെതിരെ ഒരു വിഭാഗം ഉദ്യോഗാർഥികൾ രംഗത്ത് എത്തിയിരുന്നു.

 അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ 1046 അപേക്ഷകരുള്ള പരീക്ഷയിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രമാണ് സെന്ററുള്ളത്.അഞ്ച് വടക്കൻ ജില്ലകളിൽ നിന്നുള്ളവർ പരീക്ഷ എഴുതേണ്ടത് കോഴിക്കോട് അത്തോളിയിലാണ്. പരീക്ഷ രാവിലെ 7.30ന് ആയതിനാൽ തലേദിവസം വന്ന് താമസിക്കേണ്ടിവരും. കൊവിഡ് രൂക്ഷമായതിനാൽ ഇവിടെ മുറി ലഭിക്കുന്നില്ല എന്നതാണ് ഉദ്യോഗാർത്ഥികൾ ഉയർത്തിയിരുന്ന പ്രധാന പ്രശ്നം.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക