ജഗതി.., വീണ്ടും സിനിമയിലേക്ക്ജഗതി ശ്രീകുമാര്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നു. കുഞ്ഞുമോന്‍ താഹ സംവിധാനം ചെയ്യുന്ന ‘തീമഴ തേന്‍ മഴ’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചു വരവ്. കറുവാച്ചന്‍ എന്ന കറിയാച്ചന്‍ എന്ന കഥാപാത്രത്തെയാണ് ജഗതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജഗതിയുടെ വീട്ടില്‍ വച്ചാണ് താരത്തിന്റെ ഭാഗങ്ങള്‍ ചിത്രീകരിച്ചത്. നടന്‍ രാജേഷ് കോബ്ര അവതരിപ്പിക്കുന്ന ഉലുവാച്ചന്‍ എന്ന കഥാപാത്രത്തിന്റെ പിതാവാണ്, ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന കറുവാച്ചന്‍. സെവന്‍ ബേഡ്‌സ് ഫിലിംസിന്റെ ബാനറില്‍, എ.എം. ഗലീഫ് കൊടിയില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം കുഞ്ഞുമോന്‍ താഹ, എ.വി.ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക