​ഐഫോണിനൊപ്പം ചാര്‍ജര്‍ നല്‍കാത്തത് എന്തുകൊണ്ട്..?; കാരണം വെളിപ്പെടുത്തി ആപ്പിൾഐഫോണിനൊപ്പം ചാർജർ നൽകില്ലെന്ന ആപ്പിളിന്റെ നിലപാട് ചർച്ചയായിരുന്നു. എന്നാല്‍, എന്തുകൊണ്ടാണ് ചാര്‍ജിങ് അഡാപ്റ്ററുകളും ഇയര്‍പോഡുകളും ഐഫോണിനൊപ്പം നല്‍കുന്നത് നിർത്തിയത് എന്നതിന് ഇപ്പോള്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് കമ്പനി. പരിസ്ഥിതി ആഘാതം കുറയ്ക്കാനാണ് ഇതു ചെയ്തിരിക്കുന്നത് എന്നാണ് കമ്പനി പറയുന്നത്. ഇത് സ്ഥാപിക്കാനായി ചില കണക്കുകളും കമ്പനി പുറത്തുവിട്ടു. 

എയര്‍പോഡുകളും ചാര്‍ജിങ് അഡാപ്റ്ററുകളും നിര്‍മ്മിക്കാന്‍ പ്ലാസ്റ്റിക്, ചെമ്പ്, ടിന്‍, സിങ്ക് തുടങ്ങിയ വസ്തുക്കള്‍ ആവശ്യമാണ്. ഈ വര്‍ഷത്തെ ഐഫോണുകള്‍ക്കൊപ്പം ചാര്‍ജറുകളും മറ്റും നല്‍കാതിരിക്കുക വഴി തങ്ങള്‍ 8.61 ലക്ഷം ടണ്‍ ചെമ്പ്, സിങ്ക് എന്നീ വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കാന്‍ സാധിച്ചു എന്നാണ് ആപ്പിളിന്റെ പുതിയ പാരിസ്ഥിതിക പുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐഫോണ്‍ വില്‍ക്കുന്ന ബോക്സിന്റെ വലുപ്പം കുറയ്ക്കാനായെന്നും കമ്പനി പറയുന്നു. 

 ചെമ്പ്, ടിന്‍, സിങ്ക് തുടങ്ങി വസ്തുക്കള്‍ ഖനന പ്രക്രിയ വഴി കുഴിച്ചെടുക്കുമ്പോഴും സംസ്‌കരിച്ചെടുക്കുമ്പോഴും, അവ വാഹനങ്ങള്‍ വഴി മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുമ്പോഴും ഉണ്ടാകുന്ന മലിനീകരണ പ്രശ്നങ്ങൾ ഒഴിവാക്കാനായെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു. ആപ്പിളിന്റെ 2019ലെ കാര്‍ബണ്‍ പുറംതള്ളല്‍ 25.1 ദശലക്ഷം ടണ്‍ ആയിരുന്നുവെന്നും അത് 2020ല്‍ 22.6 ദശലക്ഷം ടണ്‍ ആയി കുറച്ചുവെന്നും കമ്പനി വാദിക്കുന്നുണ്ട്. എന്നാൽ കമ്പനിയുടെ ഈ വാദത്തിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക