പരസ്യങ്ങൾക്കായി രാഷ്ട്രീയ പാർട്ടികൾ ചെലവാക്കിയത് കോടികൾ ! രണ്ടാം സ്ഥാനത്ത് ബിജെപിപരസ്യങ്ങൾക്ക് വേണ്ടി മാത്രം രാഷ്ട്രീയ പാർട്ടികൾ ചെലവാക്കിയത് കോടികൾ. ഗൂഗിളാണ് സംസ്ഥാനം, പാർട്ടി തിരിച്ചുള്ള കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ രണ്ട് വർഷത്തെ കണക്കുകളാണ് ഗൂഗിൾ ഇന്ത്യ സുതാര്യതാ റിപ്പോർട്ടിലൂടെ പുറത്തുവിട്ടിരിക്കുന്നത്. 23,812 പരസ്യങ്ങളാണ് ഈ കാലയളവിൽ വന്നിരിക്കുന്നത്. 694,063,000 രൂപയാണ് രാഷ്ട്രീയ പാർട്ടികൾ മൊത്തമായി ആകെ ചെലവഴിച്ച തുക.


ഫെബ്രുവരി 19, 2019 മുതലുള്ള കണക്കുകൾ പ്രകാരം ഡൽഹിയിലാണ് ഏറ്റവും കടുതൽ തുക രാഷ്ട്രീയ പരസ്യങ്ങൾക്കായി ചെലവഴിച്ചിരിക്കുന്നത്. 6,45,61,500 രൂപയാണ് ഡൽഹിയിൽ ചെലവായിരിക്കുന്നത്. 67,72,000 രൂപയാണ് കേരളത്തിൽ ചെലവാക്കിയിരിക്കുന്നത്. 3,33,01,475 രൂപയാണ് തമിഴ് നാട്ടിൽ ചെലവാക്കിയത്.

രാഷ്ട്രീയ പരസ്യങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവാക്കിയ പാർട്ടി ദ്രാവിഡ മുന്നേട്ര കഴകമാണ്. 2629 പരസ്യങ്ങളാണ് ഡിഎംകെ പുറത്തിറക്കിയത്. 213,188,000 രൂപയാണ് ചെലവായത്. ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. 11,613 പരസ്യങ്ങൾക്കായി 175,452,250 രൂപയാണ് ചെലവാക്കിയിരിക്കുന്നത്.


422 പരസ്യങ്ങൾക്കായി 29,312,000 രൂപ ചെലവാക്കിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അഞ്ചാം സ്ഥാനത്താണ്. 32 പരസ്യങ്ങൾക്കായി 1,704,000 രൂപ ചെലവാക്കിയ സിപിഐഎം ഇരുപത്തിയൊന്നാം സ്ഥാനത്താണ്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക