​കൊവിഡ് രണ്ടാം തരംഗം; സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച്‌ ഝാര്‍ഖണ്ഡ്



കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒരാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച്‌ ഝാര്‍ഖണ്ഡ് സര്‍ക്കാര്‍. ഏപ്രില്‍ 22 മുതല്‍ 29വരെയാണ് ലോക്ക് ഡൗണ്‍. നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം. അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. ആരാധാനലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുമെങ്കിലും ആള്‍ക്കൂട്ടം അനുവദിക്കില്ല. 

കൊവിഡ് രൂക്ഷമായി തുടരുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സ്‌കൂളുകളും കോളജുകളുമെല്ലാം അടച്ചു. പരീക്ഷകള്‍ മുഴുവന്‍ മാറ്റിവെച്ചിരുന്നു. കഴിഞ്ഞ മണിക്കൂറുകളില്‍ സംസ്ഥാനത്ത് 14,552 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 97 പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലും ആറ് ദിവസത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക