സ്ഥിതി അതീവ ഗുരുതരം തന്നെ; സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾതിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഈ ദിവസങ്ങളിൽ അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ.

നിയന്ത്രണങ്ങൾ ഇങ്ങനെ:

● സർക്കാർ ഓഫിസുകളിൽ ഒരു ദിവസം പകുതി ജീവനക്കാർ മാത്രം.

● സ്വകാര്യ മേഖലയിലും വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കും.

● ബീച്ചുകളിലും പാർക്കുകളിലും നിയന്ത്രണം ഏർപ്പെടുത്തും.

● വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ മാത്രമേ അനുവദിക്കൂ.

● 24ാം തീയതി ശനിയാഴ്ച എല്ലാ സർക്കാർ ഓഫീസുകൾക്കും അവധി

● വിവാഹം, പാലുകാച്ചൽ തുടങ്ങിയ ആഘോഷ പരിപാടികൾ മുൻകൂട്ടി റജിസ്റ്റർ ചെയ്തവർക്കു തടസമില്ല

● വേനൽക്കാല ക്യാംപുകൾ നടത്താൻ കഴിയില്ല

● ഹോസ്റ്റലുകളിൽ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണം

● കോവിഡ് നിയന്ത്രണത്തിന് തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് തല കമ്മിറ്റികൾക്ക് ചുമതല

● സിഎസ്എൽടിസികൾ വർധിപ്പിക്കും

● അതിഥി തൊഴിലാളികൾക്കായി പ്രത്യേക വാക്സിൻ വിതരണ ക്യാംപുകൾ

● എന്നും വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക അവലോകന യോഗങ്ങൾ

വാക്സിൻ വിതരണം സുഗമമാക്കാൻ നടപടിയെടുക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതെ വാക്സിൻ വിതരണം നടത്തണം. ഓൺലൈനായി പരമാവധിപേർക്കു റജിസ്ട്രേഷൻ നൽകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക