​ഗുജറാത്തിൽ മുസ്ലിം പള്ളി കൊവിഡ് ആശുപത്രി ആക്കി മാറ്റിരാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുസ്ലിം പള്ളി കൊവിഡ് ആശുപത്രിയാക്കാന്‍ വിട്ടുനല്‍കി അധികൃതര്‍. വഡോദരയിലെ ജഹാംഗീര്‍പുര പള്ളിയാണ് 50 കിടക്കകളുള്ള കൊവിഡ് ആശുപത്രിയാക്കി മാറ്റിയത്. പരിശുദ്ധ റംസാന്‍ മാസത്തില്‍ ഇങ്ങനെയൊരു പ്രവൃത്തി ചെയ്യാനായതില്‍ സന്തോഷമുണ്ടെന്ന് പള്ളി ട്രസ്റ്റി പറഞ്ഞു.

മ​ത​​വെ​റി​യു​ടെ പേ​രി​ല്‍ മ​സ്​​ജി​ദു​ക​ള്‍ ഏ​റെ ത​ക​ര്‍​​ക്ക​പ്പെ​ട്ട​തിന്റെ പേ​രു​ദോ​ഷം ​പേ​റു​ന്ന ഗു​ജ​റാ​ത്തി​ല്‍ ആ​ശു​പ​ത്രി​യാ​യി മാ​റി​യ ഈ ​ആ​രാ​ധ​നാ​ല​യ​ത്തി​​ല്‍ ജാ​തി​യും മ​ത​വു​മി​ല്ലാ​തെ​യാ​ണ്​ രോ​ഗി​ക​ള്‍​ക്ക്​ പ്ര​വേ​ശ​നം ന​ല്‍​കു​ന്ന​തെ​ന്ന്​ ദാ​റു​ല്‍ ഉ​ലൂം മാ​നേ​ജി​ങ്​ ട്ര​സ്​​റ്റി ആ​രി​ഫ്​ ഹ​കീം ഫ​ലാ​ഹി പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം കൊ​വി​ഡ്​ രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ പോ​ലും താ​ല്‍​ക്കാ​ലി​ക ആ​ശു​പ​ത്രി​ക​ളാ​ക്കാ​ന്‍ അ​നു​മ​തി നി​ഷേ​ധി​ച്ച​പ്പോ​ള്‍ ദാ​റു​ല്‍ ഉ​ലൂം മ​സ്​​ജി​ദ്​ 192 കി​ട​ക്ക​ക​ളു​മാ​യി രോ​ഗി​ക​ളെ എ​തി​രേ​റ്റി​രു​ന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക