​വെല്ലൂരിൽ പടക്കകടയിൽ തീ പിടുത്തം; രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചു.വെല്ലൂരിലെ ലതേരി ബസ്റ്റാൻഡിന് സമീപമുള്ള പടക്കക്കടയിൽ തീ പടർന്നു. സംഭവത്തിൽ രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചു. വെല്ലൂർ ജില്ലയിലെ ലതേരി ബസ് സ്റ്റാൻഡിലെ മോഹന്റെ പടക്കക്കടയിൽ ഇന്ന് ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. തുടർന്ന് അഗ്നിശമന സേന വന്ന് തീ അണച്ചു. നേരത്തെ പ്രദേശത്തെ ആളുകൾ വെള്ളം ഒഴിച്ച് തീ കെടുത്താൻ ശ്രമിച്ചിരുന്നു. തീപിടിത്തത്തെ തുടർന്ന് സെൻട്രൽ ബസ് സ്റ്റേഷന് ചുറ്റുമുള്ള സ്ഥലത്ത് നിന്ന് പുക ഉയർന്നു. തീപിടിത്തത്തിന്റെ കാരണം പൊലീസ് അന്വേഷിച്ചുവരികയാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക