​പമ്പാ നദിയില്‍ അജ്ഞാത മൃതദേഹം; പൊലീസും ഫയര്‍ഫോഴ്‌സും തെരച്ചില്‍ നടത്തുന്നുപമ്പാ നദിയില്‍ ഇടക്കുളം ചൊവ്വൂര്‍ കടവില്‍ അജ്ഞാത മൃതദേഹം കണ്ടതായി നാട്ടുകാര്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തി പൊലീസും ഫയര്‍ഫോഴ്‌സും. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയെങ്കിലും മൃതദേഹം കരക്കെടുക്കാനായില്ല. വടശ്ശേരിക്കര ഭാഗത്തുനിന്ന് കമിഴ്ന്ന നിലയിലായിരുന്നു ഒഴുകിവന്ന പുരുഷന്റെതെന്ന് സംശയിക്കുന്ന മൃതദേഹം.

എന്നാല്‍ ഇടക്കുളം പള്ളിയോട കടവില്‍ പിന്നീട് കാണാതായി.അഗ്നിശമന സേനയുടെ റാന്നി യൂണിറ്റിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. അഗ്‌നിശമന സേനാംഗങ്ങള്‍ മൃതദേഹം കണ്ടെങ്കിലും എന്‍ജിന്‍ തകരാറുകാരണം ബോട്ട് സ്റ്റാര്‍ട്ടാക്കാന്‍ വൈകിയതാണ് മൃതദേഹം കരക്കെടുക്കുന്നതിന് തടസമായത്. റാന്നി പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക