വൃത്തിയാക്കാന്‍ അണുനാശിനികള്‍ ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാംകോവിഡിന്റെ രണ്ടാം വരവ് വലിയ രീതിയിലുള്ള ആശങ്കയാണ് രാജ്യത്ത് പടർത്തി കൊണ്ടിരിക്കുന്നത്. ഈ സമയത്ത് വ്യക്തി ശുചിത്വം, സാമൂഹിക അകലം, മാസ്ക്ക് ധരിക്കൽ എന്നിവ കർശനമായി പാലിക്കേണ്ടതുണ്ട്. വ്യത്തിയാക്കാനായി ഉപയോഗിക്കുന്ന ഉത്പനങ്ങൾക്കും ശ്രദ്ധ നൽകേണ്ടതുണ്ട്. പരമ്പരാഗതമായി ഉപയോഗിക്കുന്ന സോപ്പും ഡിറ്റർജെന്റുകളും വൃത്തിയാക്കാനായി ഉപയോഗിച്ചാൽ മതിയാവും. വൈറസിനെ ഉന്മൂലനം ചെയ്യാൻ ഇവ മികച്ചതാണ്. കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം. അണുനാശിനികൾ ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. നിർദേശിച്ച രീതിയിൽ മാത്രമേ ഇവ ഉപയോഗിക്കാൻ പാടുള്ളു. ചില അണുനാശിനികളിൽ അടങ്ങിയിരിക്കുന്ന അമോണിയ ആസ്മയ്ക്ക് കാരണമായേക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. അതിനാൽ തന്നെ കുട്ടികളിൽ നിന്നും പ്രായമായവരിൽ നിന്നും ഇത് മാറ്റി വെയ്ക്കണം. ഹൈഡ്രജൻ പെറോക്സൈഡ്, ആൽക്കഹോൾ, സിട്രിക്ക് ആസിഡ്, ലാക്റ്റിക്ക് ആസിഡ് എന്നിവ അടങ്ങിയ അണുനാശിനികൾ പാത്രം, ഭക്ഷണം, തുണികൾ എന്നിവ വ്യത്തിയാക്കാൻ ഉപയോഗിക്കരുത്. കൈയ്യുറകൾ ഉപയോഗിച്ച് മാത്രമേഅണുനാശിനികൾ കൈകാര്യം ചെയ്യാൻ പാടുകയുള്ളു. സോപ്പ് വെള്ളം ഉപയോഗിച്ച് തറയും മറ്റ് പ്രതലങ്ങളും വ്യത്തിയാക്കാം. അണുനാശിനികൾ ഉപയോഗിച്ച് മുറികൾ വൃത്തിയാക്കുമ്പോൾ ജനാലകൾ തുറന്നിടാൻ മറക്കരുത്. കാഠിന്യമേറിയ അണുനാശിനിയാണ് ഉപയോഗിക്കുന്നതെങ്കിൽ തീർച്ചയായും കണ്ണുകളും ഷീൽഡുകൾ ഉപയോഗിച്ച് സംരക്ഷിക്കണം.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക