അന്നസര്‍ ഗ്ലോബല്‍ അക്കാദമി; കാന്തപുരം പ്രഖ്യാപനം നടത്തി.ദുബൈ: തൃശൂര്‍ ജില്ലയിലെ മഹ് മൂദിയ്യ വിദ്യഭ്യാസ സ്ഥാപന സമുച്ചയങ്ങളുടെ സ്ഥാപകനും സൂഫി വര്യനും പണ്ഡിത പ്രമുഖനുമായിരുന്ന മര്‍ഹൂം നസ്റുദ്ദീന്‍ ദാരിമിയുടെ സ്മരണാര്‍ത്ഥം പെരിഞ്ഞനത്ത് ഒരുങ്ങുന്ന രാജ്യാന്തര പഠന ഗവേഷണ കേന്ദ്രം 'അന്നസര്‍ ഗ്ലോബല്‍ അക്കാദമി ഫോര്‍ ഇന്‍റഗ്രേറ്റഡ് സ്റ്റഡീസ്' ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രഖ്യാപിച്ചു.

ദുബൈ മര്‍കസ് മീറ്റിംഗ് ലോഞ്ചില്‍ നടന്ന ചടങ്ങിലാണ് അന്താരാഷ്ട്ര നിലവാരത്തില്‍ ഒരുങ്ങുന്ന മത-ഭൗതിക-സാങ്കേതിക വിദ്യഭ്യാസ സംരംഭം പ്രഖ്യാപിക്കപ്പെട്ടത്. സംസ്ഥാനത്ത് നിലവിലുള്ള സമന്വയ കലാലയങ്ങളില്‍ നിന്ന് വ്യത്യസ്തമായ പഠന- പഠ്യേതര അന്തരീക്ഷം ഉറപ്പുവരുത്തുന്ന സ്ഥാപനത്തില്‍ പഠനം സൗജന്യമായിരിക്കും.

അധ്യയനത്തിന് ബഹുഭാഷാ സൗഹൃദ കരിക്കുലം ക്രമീകരിക്കും. പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ ആണ്‍കുട്ടികള്‍ക്കാണ് നിലവില്‍ പഠന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഹ്യുമാനിറ്റീസ്, കൊമേഴ്സ് മേഖലകളിലാണ് നിലവില്‍ അഡ്മിഷന്‍ ക്രമീകരിച്ചിട്ടുള്ളത്. ഈ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാകും.

ജാമിഅത്തുല്‍ ഹിന്ദിന് കീഴില്‍ ആഴത്തിലുള്ള മതപഠനത്തോടൊപ്പം ചിട്ടയായ ഭൗതിക വിദ്യഭ്യാസവും ഗ്ലോബല്‍ അക്കാദമിയുടെ ഏറ്റവും അടിസ്ഥാന സവിഷേതയാണ്. പഠ്യേതര മേഖലകളില്‍ വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ച് മികച്ച പരിശീലനം നല്‍കും. പ്രസംഗം, എഴുത്ത്, ദൃശ്യ കല, സാമൂഹ്യ സേവനം, പൊതു പ്രവര്‍ത്തനം എന്നീ മേഖലകളില്‍ രാജ്യാന്തര നിലവാരത്തിലുള്ള പരിശീലന മാര്‍ഗ്ഗങ്ങളാണ് അന്നസറില്‍ തയ്യാറാകുന്നത്.

ചടങ്ങില്‍ മര്‍കസ് നോളേജ് സിറ്റി എം ഡി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, കട്ടിപ്പാറ അഹ് മദ് പി കുട്ടി മുസ്ലിയാര്‍, പി കെ ബാവ ദാരിമി, ഉനൈസ് മഹ് മൂദ് , മുഹമ്മദ് ഹസീന്‍ നൂറാനി, അബ്ദുല്‍ സലാം സഖാഫി എരഞ്ഞിമാവ് തുടങ്ങിയവര്‍ സംബന്ധിച്ചു.

പുതിയ കാലത്തെ സമൂഹിക- സാങ്കേതിക- വൈജ്ഞാനിക- സാമ്പത്തിക സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രത്യേകം ചിട്ടപ്പെടുത്തിയ പാഠ്യപദ്ധതിക്ക് പുറമെ കാലാനുസൃതമായി പരിഷ്ക്കരിച്ച അധ്യയന രീതികളാലും, നൂതനമായ അടിസ്ഥാന സൗകര്യങ്ങളാലും 'അന്നസര്‍' ശ്രദ്ധേയമാകുമെന്ന് മഹ് മൂദിയ്യ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ മുഹമ്മദ് ഹസീന്‍ നൂറാനി പറഞ്ഞു.

Photo Caption:
അന്നസര്‍ ഗ്ലോബല്‍ അക്കാദമി ലോഗോ പ്രകാശനം ഇന്ത്യന്‍ ഗ്രാന്‍റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ നിര്‍വ്വഹിക്കുന്നു. ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, പി കെ ബാവ ദാരിമി, ഉനൈസ് മഹ്മൂദ്, മുഹമ്മദ് ഹസീന്‍ നൂറാനി, എന്നിവര്‍ സമീപം

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക