കൊച്ചിയില്‍ വീണ്ടും ലഹരിമരുന്ന് വേട്ട; യുവാവും യുവതിയും പിടിയില്‍കൊച്ചി: സിന്തറ്റിക് ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവതി ഉള്‍പ്പെടെ രണ്ടു പേര്‍ കൊച്ചി സിറ്റി ഡാന്‍സാഫിന്റെ പിടിയില്‍. 4.5 ഗ്രാം എം.ഡി.എം.എയുമായി പാലക്കാട് സ്വദേശി സിറാജുദ്ദീന്‍ (27), തൃശ്ശൂര്‍ സ്വദേശി ശ്രീഷ്ന (26) എന്നിവരാണ് പിടിയിലായത്. എറണാകുളം എസ്.ആര്‍.എം. റോഡിലെ ലോഡ്ജില്‍നിന്നാണ് ഇവരെ പിടികൂടിയത്.

കൊച്ചി സിറ്റി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഡാന്‍സാഫിന്റെ പരിശോധന. പ്രതികളെ വിശദമായി ചോദ്യംചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു. 

ആഡംബര ഹോട്ടലുകളിലെ നിശാപാര്‍ട്ടിയില്‍നിന്ന് മയക്കുമരുന്ന് പിടികൂടിയതിനു പിന്നാലെ പോലീസ് നഗരത്തില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക