​കൊവിഡിന്റെ ഇന്ത്യൻ വകഭേദത്തെ കൊവാക്സിൻ തുരത്തും; വാക്സിൻ ഫലപ്രദമെന്ന് അമേരിക്കകൊവിഡിന്റെ ഇന്ത്യൻ വകഭേദത്തെ പ്രതിരോധിക്കാൻ കൊവാക്സിൻ ഫലപ്രദമെന്ന് അമേരിക്ക. ജനിതകമാറ്റം വന്ന ബി1617 വൈറസിനെ നിർവീര്യമാക്കാൻ കൊവാക്സിൻ മികച്ചതാണെന്നും വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവും അമേരിക്കയിലെ പകർച്ചവ്യാധി നിയന്ത്രണ വിദഗ്ധനുമായ ഡോ. ആന്റണി ഫൗച്ചി അഭിപ്രായപ്പെട്ടു.ഇന്ത്യയിൽ കൊവാക്സിൻ സ്വീകരിച്ച വ്യക്തികളിൽ വൈറസ് നിർവീര്യമാകുന്നതായി തെളിഞ്ഞിട്ടുണ്ട്. കൊവാക്സിൻ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്നുണ്ടെന്നും കൊവിഡിനെതിരെയുള്ള മികച്ച പ്രതിവിധിയാണ് കൊവാക്‌സിനെന്നും അദ്ദേഹം പറഞ്ഞു. യു.എസ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അലർജി ആൻഡ് ഇൻഫക്റ്റിയസ് ഡിസീസ് ഡയറക്ടർ കൂടിയാണ് ഡോ. ആന്റണി ഫൗച്ചി.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും സഹകരണത്തോടെ ഭാരത് ബയോടെക്കാണ് ഇന്ത്യയിൽ കൊവാക്സിൻ ഉത്പാദിപ്പിക്കുന്നത്. പരീക്ഷണഘട്ടത്തിൽ 78% ഫലപ്രദമാണെന്ന് തെളിഞ്ഞിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക