​ട്രെയിനില്‍ യുവതിക്ക് നേരെ അതിക്രമം,; പുറത്തേക്ക് ചാടിയ യുവതിക്ക് പരിക്ക്പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ആക്രമണവും കവര്‍ച്ചയും. അക്രമിയില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടി. പരിക്കേറ്റ ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയെ പിടികൂടാനായിട്ടില്ല.
പുനലൂര്‍ പാസഞ്ചറില്‍ വെച്ചാണ് മുളന്തുരുത്തി സ്വദേശിയായ യുവതിക്ക് നേരെ അതിക്രമമുണ്ടായത്. വീട്ടില്‍ നിന്ന് ജോലിക്കായി ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്നു യുവതി. എട്ടുമണിയോടെ മുളന്തുരുത്തിയില്‍ നിന്ന് പുറപ്പെട്ട് അല്‍പ സമയത്തിന് ശേഷമായിരുന്നു ആക്രമണം.
കമ്പാർട്ടുമെന്റിൽ മറ്റാരും ഉണ്ടായിരുന്നില്ല. രണ്ട് വാതിലുകളും അടച്ച ശേഷം അക്രമി യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ അഴിച്ചു വാങ്ങുകയായിരുന്നു. ഇതിനു പിന്നാലെ ഉപദ്രവിക്കാനുള്ള ശ്രമവും ആരംഭിച്ചതോടെ യുവതി ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടാനൊരുങ്ങി.
വേഗത കുറച്ച്‌ പോകുകയായിരുന്ന ട്രെയിനില്‍ അല്‍പനേരം തൂങ്ങിക്കിടന്ന ശേഷമാണ് യുവതി തെറിച്ചുവീണത്. ഇവരുടെ തലക്കാണ് പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. നാട്ടുകാര്‍ ചേര്‍ന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.
പ്രതിക്കായി അന്വേഷണം തുടരുകയാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക