പടക്കം പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ക്ക് സാരമായി പൊള്ളലേറ്റുസുൽത്താൻ ബത്തേരി: ബത്തേരിയില്‍ കാരക്കണ്ടിയിൽ ആളൊഴിഞ്ഞ ഷെഡില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ക്ക് പരിക്ക്. കാരക്കണ്ടി സ്വദേശികളായ അജ്മല്‍ (15), ഫെബിന്‍ (10), മുരളി (13) എന്നിവര്‍ക്കാണ് പരിക്കേറ്റതെന്നാണ് പ്രാഥമിക വിവരം. കോട്ടക്കുന്ന് കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ ഷെഡിലാണ് ഇന്നുച്ചയോടെ സ്‌ഫോടനമുണ്ടായത്. മണ്ണാര്‍ക്കാട് സ്വദേശിയുടെ ഷെഡില്‍ സൂക്ഷിച്ച പഴയ പടക്കങ്ങള്‍ക്ക് തീപിടിച്ചാണ് അപകടമെന്നാണ് ആദ്യ വിവരം.സാരമായി പൊള്ളലേറ്റ മൂന്ന് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക