കരുമലക്ക് പിന്നാലെ ബാലുശ്ശേരി ഉണ്ണികുളത്തും കൊണ്ഗ്രെസ്-സിപിഎം സംഘര്‍ഷം: കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു


കോഴിക്കോട്: ബാലുശ്ശേരി ഉണ്ണികുളത്ത് കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു. പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രി പ്രദേശത്ത് സി പി എം കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടത്. ഓഫീസ് അടിച്ച് തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഘര്‍ഷത്തിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ലത്തീഫിന്റെ വീടിന് നേരെ കല്ലെറിയുകയും മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ക്കുകയും ചെയ്തു.

പാനൂര്‍ കൊലപാതകത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ബാലുശ്ശേരി കരുമലയില്‍ ഇന്നലെ സി.പി.എം കോണ്‍ഗ്രസ് സംഘര്‍ഷം ഉണ്ടായത്. യു ഡി എഫിന്റെ പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു സംഘര്‍ഷം ഉണ്ടായത്. ഇതില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പുലര്‍ച്ചെ ഓഫീസിന് തീയിട്ടത്.

ഇവിടെ വലിയ രീതിയില്‍ പോലീസ് ക്യാമ്പ് ചെയ്തിട്ടുണ്ട്. 

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക