ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ സി.ആര്‍.പി.എഫ് ജവാനെ വിട്ടയച്ചു


റായ്പൂര്‍: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ സി ആര്‍ പി എഫ് കമാന്‍ഡോയെ വിട്ടയച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം 22 സൈനികര്‍ കൊല്ലപ്പെട്ട ആക്രമണം നടത്തിയ വേളയിലാണ് മാവോയിസ്റ്റുകള്‍ സൈനികനെ പിടിച്ചുകൊണ്ടുപോയത്. നൂറ് മണിക്കൂറിലേറെ സൈനികനെ മാവോയിസ്റ്റുകള്‍ തടവില്‍ വെച്ചിരുന്നു.

രാകേശ്വര്‍ സിംഗ് മന്‍ഹാസ് എന്ന കമാന്‍ഡോയെയാണ് മാവോയിസ്റ്റുകള്‍ മോചിപ്പിച്ചത്. നാല് വര്‍ഷത്തിനിടെ കൂടുതല്‍ സൈനികര്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് ആക്രമണമാണ് കഴിഞ്ഞ ദിവസം ഛത്തീസ്ഗഢില്‍ നടന്നത്.
ബീജാപൂര്‍ ജില്ലയിലെ മാവോയിസ്റ്റ് നേതാവിനെ പിടികൂടാനായി പോകുകായിരുന്ന രണ്ടായിരം സുരക്ഷാ സൈനികര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. മൂന്ന് മണിക്കൂറിലേറെ വെടിവെപ്പ് നീണ്ടിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക