കൊവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥിനിയെ പരീക്ഷാ ഹാളിലെത്തിച്ച്‌ DYFI

കൊവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥിനിയെ SSLC പരീക്ഷ എഴുതാനെത്തിച്ച്‌ DYFI പ്രവര്‍ത്തകര്‍. ഇഞ്ചിയാനി ഹോളിഫാമിലി സ്കൂളിലെ വിദ്യാർത്ഥിനിയെയാണ് DYFI ബ്ലോക്ക് ട്രഷറര്‍ മാര്‍ട്ടിന്‍ തോമസ്, പാറത്തോട് മേഖലാ പ്രസിഡന്റ് ഷെമീര്‍ അസീസ് എന്നിവര്‍ ചേര്‍ന്ന് സ്കൂളിലെത്തിച്ചത്.

ചോറ്റി സ്വദേശിയായ വിദ്യാര്‍ത്ഥിനിക്ക് കഴിഞ്ഞ ദിവസമാണ് കൊവിഡ് പോസിറ്റീവായത്. കുട്ടിയെ പരീക്ഷ എഴുതിക്കാന്‍ പലരുടെയും സഹായം തേടിയെങ്കിലും പരീക്ഷാ ദിവസം ഹാളിലെത്തിക്കാമെന്ന ഉറപ്പ് ലഭിച്ചില്ല. തുടര്‍ന്ന് ചോറ്റി ബ്രാഞ്ച് സെക്രട്ടറി കെ ജെനീഷിനെ വീട്ടുകാര്‍ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞപ്പോള്‍ തന്നെ വിദ്യാര്‍ത്ഥിനിയെ സ്കൂളിലെത്തിക്കാനുള്ള ദൗത്യം ഇവര്‍ ഏറ്റെടുക്കുകയായിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക