ലാവ്‌ലിൻ കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും


ന്യൂഡൽഹി: ലാവ്‌ലിൻ കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത് .കേസ് പലതവണ പരിഗണിച്ചപ്പോഴും വാദം പറയാൻ സി ബി ഐ തയ്യാർ ആയില്ല .നിർണായക രേഖകൾ പലതും സമർപ്പിക്കാമെന്ന് പറഞ്ഞ സി ബി ഐ യാതൊരു തെളിവുകളും കോടതിയിൽ സമർപ്പിച്ചിട്ടില്ല.

27 തവണയാണ് കേസ് മാറ്റിവച്ചത് .ഈ ഘട്ടത്തിലെങ്കിലും സി ബി ഐ തെളിവ് കോടതിയിൽ സമർപ്പിക്കുമോ എന്നത് കണ്ടറിയണം. രണ്ട് കോടതികൾ കുറ്റവിമുക്തരാക്കിയ കേസിൽ സുപ്രീം കോടതി വിധി പറയണമെങ്കിൽ ശക്തമായ കാരണങ്ങൾ വേണമെന്ന് യു.യു ലളിത് വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക