മൻസൂറിന്റെ കൊലപാതകം; പ്രതികളെ സി.പി.എം സംരക്ഷിക്കരുത്: എസ്.എസ്.എഫ്


കോഴിക്കോട്: കൂത്തുപറമ്പിനടുത്ത പുല്ലൂക്കരയിൽ കൊല ചെയ്യപ്പെട്ട മൻസൂറിന്റെ ഘാതകരെ സി.പി.എം സംരക്ഷിക്കരുതെന്ന് എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. രാഷ്ടീയ തിമിരം ബാധിച്ച ഒരു കൂട്ടം പ്രവർത്തകരിൽ നിന്ന് സംഭവിച്ച അവിവേകത്തെ സി.പി.എം തള്ളി പറഞ്ഞിട്ടുണ്ടെങ്കിലും അവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ സിപിഎം തയ്യാറായാൽ മാത്രമാണ് പ്രതികളെ തള്ളി പറഞ്ഞ നടപടി ആത്മാർത്ഥമാണെന്ന് പറയാൻ സാധിക്കൂ. കൊലപാതകം നടന്നയുടനെ ഉയരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മുഖം രക്ഷിക്കാൻ കൊലപാതകത്തെയും, കൊലപാതകികളെയും തള്ളി കളയുകയും പ്രതിഷേധം തണുക്കുമ്പോൾ പ്രതികൾക്ക് നിയമ സഹായ മടക്കമുളളവ ഉറപ്പു വരുത്തുകയും ചെയ്യുന്ന രീതിയും അവസാനിപ്പിക്കണം. കുറ്റവാളികളെ ഒറ്റപ്പെടുത്തുന്ന രീതി രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ചെങ്കിലേ, കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതി വരുത്താൻ കഴിയുകയുള്ളൂവെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് നിസാമുദ്ദീൻ ഫാളിലിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ജനറൽ സെക്രട്ടറി സി.എൻ ജാഫർ സാദിഖ് കാസർഗോഡ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ ജാബിർ സഖാഫി പാലക്കാട്, സി ആർ കെ മുഹമ്മദ് വടകര, ഹാമിദലി സഖാഫി കോഴിക്കോട്, കെ ബി ബശീർ തൃശൂർ, മുഹമ്മദ് നിയാസ് കോഴിക്കോട്, എം ജു ബൈർ മലപ്പുറം, ഫിർദൗസ് സഖാഫി കണ്ണൂർ, ശബീറലി മഞ്ചേരി, മുഹമ്മദ് റാഫി തിരുവനന്തപുരം, ആശിഖ് കോയതങ്ങൾ കൊല്ലം, ജാബിർ കോഴിക്കോട്, ഡോ: അബൂബക്കർ മലപ്പുറം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക