ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 15.49 കോടി കടന്നു.

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഏഴര ലക്ഷത്തിലധികം പേര്‍ക്കാണ് കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം പതിനഞ്ച് കോടി നാല്‍പത്തിയൊന്‍പത് ലക്ഷം കടന്നിരിക്കുന്നു. 13,000ത്തിലധികം മരണങ്ങളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 32.40 ലക്ഷം പേരാണ് കൊറോണ വൈറസ് ബാധ മൂലം മരിച്ചിരിക്കുന്നത്.കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത് ഉള്ളത്. യുഎസില്‍ മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷം പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 

24 മണിക്കൂറിനിടെ നാല്‍പതിനായിരത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 5.92 ലക്ഷം പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു. പ്രതിദിന കൊറോണ വൈറസ് കേസുകളില്‍ ഇന്ത്യയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത് ഉള്ളത്. മൂന്നര ലക്ഷത്തിലധികം പേര്‍ക്കാണ ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി കടന്നിരിക്കുന്നു. നിലവില്‍ 34.47 ലക്ഷം പേര്‍ ചികിത്സയിലുണ്ട്. ആകെ മരണം 2.2ലക്ഷമായി ഉയര്‍ന്നു. രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ ഒരു കോടി നാല്‍പത്തിയെട്ട് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഫ്രാന്‍സാണ് തൊട്ടുപിന്നില്‍. രാജ്യത്ത് 56 ലക്ഷം രോഗബാധിതരാണ് ഉള്ളത്. ഒരു ലക്ഷത്തിലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക