സംസ്ഥാനത്ത് ഇടത് തേരോട്ടം; 8 ജില്ലകളിൽ എ​ൽ​ഡി​എ​ഫ് മുന്നേറ്റം


തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോട്ടെണ്ണൽ എട്ട് മണിയോടെ ആരംഭിച്ചു. ഇപ്പോൾ വോട്ടെണ്ണൽ ആരംഭിച്ച്‌ രണ്ടര മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് എ​ൽ​ഡി​എ​ഫി​ന് വ​ൻ മു​ന്നേ​റ്റം ആണ് നടത്തുന്നത്. തുടക്കം മുതൽ ഇടത് പക്ഷം മികച്ച പ്രകടനമാണ് മിക്കജില്ലകളിലും നടത്തുന്നത്.

ഇപ്പോൾ ലഭ്യമായി റിപ്പോർട്ടുകൾ അനുസരിച്ച് എ​ൽ​ഡി​എ​ഫ് 90 സീ​റ്റു​ക​ളി​ലാ​ണ് മു​ന്നി​ട്ടു നി​ൽ​ക്കു​ന്ന​ത്. 48 സീ​റ്റി​ൽ യു​ഡി​എഫും രണ്ട് സീറ്റിൽ എ​ൻ​ഡി​എയും ലീഡ് നേടിയിട്ടുണ്ട്. ഇതനുസരിച്ച് എ​ൽ​ഡി​എ​ഫ് ത​രം​ഗ​മാ​ണ് സം​സ്ഥാ​ന​ത്തെ എ​ട്ട് ജി​ല്ല​ക​ളി​ൽ ഇപ്പോൾ ഉള്ളത്.

യു​ഡി​എ​ഫിന് ലീ​ഡു​ള്ള​ത് എ​റ​ണാ​കു​ള​ത്തും മ​ല​പ്പു​റ​ത്തും വ​യ​നാ​ട്ടി​ലും ആണ്. ബി​ജെ​പി​ നേ​മ​ത്തും പാ​ല​ക്കാ​ടും മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന​ത്. സു​രേ​ഷ് ഗോ​പി ഇടക്ക് തൃശൂരിൽ മു​ന്നി​ൽ വ​ന്നെ​ങ്കി​ലും ഇപ്പോൾ പി​ന്നി​ലാ​യി.
ഉമ്മൻചാണ്ടിയുടെ കോട്ടയം ജില്ലയിൽ മൂന്നു സീറ്റുകളിൽ മാത്രമാണ് യുഡിഎഫിന് ലീഡുള്ളത്. യുഡിഎഫ് ലീഡ് ചെയ്യുന്നത് പുതുപ്പള്ളിയിലും കോട്ടയത്തും പാലായിലുമാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക