സൗദിയില്‍ പ്രവാസികള്‍ക്ക് ഇനി റീ എന്‍ട്രി വിസ സ്വയം നേടാം


സൗദി അറേബ്യയില്‍ തൊഴിലെടുക്കുന്ന വിദേശികള്‍ക്ക് ഇനി നാട്ടില്‍ പോകാനുള്ള റീ എന്‍ട്രി വിസ സ്‌പോണ്‍സര്‍ മുഖേനെയല്ലാതെ സ്വയം നേടാം. ഇതിനുള്ള സംവിധാനം സൗദി പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ (സൗദി ജവാസത്ത്) ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ഷിറില്‍ നിലവില്‍ വന്നു. പരിഷ്‌കരിച്ച തൊഴില്‍ സംവിധാനത്തിന്റെ ഭാഗമായുള്ള തൊഴിലാളിയുടെ എക്സിറ്റ് റീ എന്‍ട്രി സ്വന്തമായി കരസ്ഥമാക്കുന്ന സംവിധാനമാണ് അബ്ഷിറില്‍ നിലവില്‍ വന്നത്. ഇതോടെ, വിദേശ തൊഴിലാളികള്‍ക്ക് ഇനി സ്വന്തമായി റീ എന്‍ട്രി കരസ്ഥമാക്കി സൗദിക്ക് പുറത്തേക്ക് പോകാം. അബ്ഷിറിലെ സ്വന്തം അകൗണ്ടില്‍ നിന്ന് ഇ-സര്‍വ്വീസില്‍ പാസ്‌പോര്‍ട്ട്- വിസ സര്‍വ്വീസിലാണ് ഇത് സ്വന്തമാക്കാന്‍ സ്വാധിക്കുക. ഏതാനും നിബന്ധനകള്‍ പാലിച്ചാല്‍ മാത്രമേ ഇത് സാധ്യമാകൂ. തൊഴിലുടമയ്ക്കും തൊഴിലാളിക്കും അബ്ഷിര്‍, ഇസ്തിഖ്ദാമ് അകൗണ്ടുകള്‍ നിര്‍ബന്ധമാണ്. തൊഴിലാളിയുടെ പേരില്‍ ട്രാഫിക് ഫൈനുകള്‍ ഉണ്ടാകരുത്. കാലാവധിയുള്ള എക്‌സിറ്റ് റീ എന്‍ട്രി വിസ നിലവില്‍ ഉണ്ടായിരിക്കരുത്. റീ എന്‍ട്രി വിസ ഇഷ്യു ചെയ്യുന്ന വേളയില്‍ തൊഴിലാളി രാജ്യത്ത് ഉണ്ടായിരിക്കണം. വിസ ഫീസ് അടക്കണം, നിബന്ധനകള്‍ അംഗീകരിക്കണം എന്നിവയാണ് എക്സിറ്റ് റീ എന്‍ട്രി സ്വന്തമായി കരസ്ഥമാക്കാനുള്ള മറ്റു നിബന്ധനകള്‍.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക