ആളുകൾ മരിച്ചുവീഴുന്നത് കണ്ടുനിൽക്കാനാവുന്നില്ല.!! കൊവിഡ് വാര്‍ഡിലെ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍


ന്യൂഡൽഹി: ദില്ലിയില്‍ സ്വകാര്യ ആശുപത്രിയിലെ കൊവിഡ് വാര്‍ഡിലെ ഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഡോ. വിവേക് റായ് ആണ് മരിച്ചത്. കൂടുതല്‍ കൊവിഡ് രോഗികള്‍ മരിക്കുന്നതില്‍ വിവേക് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ തലവന്‍ ഡോ. രവി വംഖേഡ്കര്‍ ട്വീറ്റ് ചെയ്തു. കൊവിഡ് ചികിത്സയില്‍ മിടുക്കനായ ഡോക്ടറായിരുന്നു വിവേകെന്നും പ്രതിദിനം എട്ട് രോഗികളെ വരെ കൈകാര്യം ചെയ്തിരുന്നെന്നും നിരവധി രോഗികളുടെ ജീവന്‍ രക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആളുകള്‍ മരിക്കുന്നത് നോക്കി നില്‍ക്കേണ്ട അവസ്ഥ താങ്ങാന്‍ കഴിയാത്തതിലാകാം അദ്ദേഹം ആത്മഹത്യ ചെയ്തതെന്നും വംഖേഡ്കര്‍ പറഞ്ഞു. യുപി ഖൊരഗ്പുര്‍ സ്വദേശിയായ വിവേക് റായിയുടെ ഭാര്യ രണ്ട് മാസം ഗര്‍ഭിണിയാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക