ഇടതുപക്ഷമാണ് ശരിയെന്ന് ജനങ്ങൾ വിധി എഴുതി: വി എസ് അച്യുതാനന്ദൻ


തിരുവനന്തപുരം: ഇടതുപക്ഷത്തെ പിന്തുണച്ച കേരളത്തിലെ ജനങ്ങളോടുള്ള കൃതജ്ഞത രേഖപ്പെടുത്തി മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി എസ് ഇക്കാര്യം വ്യക്തമാക്കിയത്. 'വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്ണത തിരിച്ചറിഞ്ഞ ജനങ്ങള് ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞു. സംഘപരിവാര് രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില് ഇടമില്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്' - വി എസ് ഫേസ്ബുക്കിൽ എഴുതി

വി എസ് അച്യുതാനന്ദന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം ഇങ്ങിനെ:

ഇടതുപക്ഷ ജനാധിപത്യമുന്നണി തുടര് ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്ണത തിരിച്ചറിഞ്ഞ ജനങ്ങള് ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞു. സംഘപരിവാര് രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില് ഇടമില്ല എന്നാണ് മനസ്സിലാക്കാന് കഴിയുന്നത്. വന് ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തെ പിന്തുണച്ച കേരളത്തിലെ ജനങ്ങളോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.
അതേസമയം സംസ്ഥാനത്ത് ചരിത്രം കുറിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തുടർ ഭരണം ഉറപ്പാക്കുന്ന ഫലമാണ് പുറത്തുവരുന്നത്. 90ൽ ഏറെ സീറ്റുകളിൽ വിജയിക്കുമെന്ന നിലയിലേക്കാണ് എൽഡിഎഫിന്‍റെ മുന്നേറ്റം. 40 വര്‍ഷത്തെ ചരിത്രമാണ് എല്‍ ഡി എഫ് തിരുത്തി കുറിക്കുന്നത്. മുന്നണികള്‍ക്ക് മാറി മാറി അവസരം നല്‍കിയിരുന്ന കേരളം ജനത ഇക്കുറി ഇടതിനൊപ്പം തന്നെ നിലയുറപ്പിച്ചു. 12.50 വരെയുള്ള വിവരമനുസരിച്ച്‌ 92 സീറ്റുകളിലാണ് എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. 46സീറ്റുകളില്‍ മാത്രമാണ് യുഡിഎഫിന് ലീഡുള്ളത്. രണ്ടു സീറ്റുകളില്‍ എന്‍ഡിഎയും ലീ‍ഡ് ചെയ്യുന്നു. നേമത്തും പാലക്കാട്ടുമാണ് ബിജെപി മുന്നിട്ടു നിൽക്കുന്നത്.

സംസ്ഥാന ശ്രദ്ധ ആകർഷിച്ച പോരാട്ടം നടന്ന പാലാ നിയോജക മണ്ഡലത്തില്‍ ജോസ് കെ. മാണിയെ പിന്നിലാക്കി മാണി സി. കാപ്പന്‍ വിജയം ഉറപ്പിച്ചത്. വടകരയില്‍ കെ കെ രമയും വിജയം ഉറപ്പാക്കുന്ന മുന്നേറ്റം നടത്തുന്നത്. പേരാമ്പ്രയില്‍ ടി പി രാമകൃഷ്ണന്‍ വിജയിച്ചു. ഉടുമ്പന്‍ചോലയില്‍ മന്ത്രി എം.എം.മണിയുടെ ലീഡ് 30,000 കടന്നു. അതേസമയം മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മ, കെ ടി ജലീൽ എന്നിവർ ആദ്യ റൌണ്ട് വോട്ടെണ്ണലിൽ തിരിച്ചടി നേരിട്ടിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക